ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധന അടക്കം നടത്താനാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റിയത്.
രണ്ടേ കാലോടെയാണ് ശിവശങ്കറിനെ പുറത്ത് എത്തിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആശുപത്രി ജീവനക്കാർ മർദിക്കുകയും ചെയ്തു. ഇന്ന് രാവിലെ ശിവശങ്കറിന് ആൻജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അദ്ദേഹത്തിനില്ല
നട്ടെല്ലിന് വേദനയുണ്ടെന്നാണ് ശിവശങ്കർ പറയുന്നത്. ഇതിനാല് വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്