വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 46 പേർക്ക് ആൻറിജൻ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 11 ,12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശം പുതിയ ക്ലസ്റ്റർ ആകാൻ സാധ്യത . പ്രദേശത്ത്കൂടുതൽനിയന്ത്രണങ്ങൾ

വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 46 അധികം പേർക്ക് ആൻറിജൻ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 11 ,12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശം പുതിയ ക്ലസ്റ്റർ ആകാൻ സാധ്യത .

പ്രദേശത്ത്കൂടുതൽനിയന്ത്രണങ്ങൾ .

 

പ്രദേശത്തെ പലചരക്ക് കടയുടമയുടെ മകനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കടയുമായി പ്രദേശത്തെ ധാരളം ആളുകൾ സമ്പർക്കമുണ്ടായിരുന്നു. .തുടർന്ന് ഉടമയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രദേശത്തെ ആളുകളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് കൂടുതൽ രോഗികളെ സ്ഥിരീകരിച്ചത്. വാളാട് ക്ലസ്റ്റർ പോലെ സങ്കീർണ്ണമാവാനും ഒരു പക്ഷേ സാധ്യതയുണ്ട്. രോഗം ബാധ സ്ഥിരീകരിച്ച കൂടുതൽ പേർക്കും രോഗ ലക്ഷണങ്ങളില്ല എന്നതും അൽപ്പം ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. പരിശോധകൾ തുടരുന്നതിനാൽ ഇനിയും രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യത. നിലവിൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 1107 പേരാണ് ചികിൽസയിലുള്ളത്