മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 14 പേർക്ക് കൊവിഡ്

മീനങ്ങാടിയിൽ ഇന്ന് 14 പേർക്കാണ് കൊവിഡ് പരിശോധനയിൽ പോസിറ്റീവായത്. . തിങ്കളാഴ്ച നടന്ന ആർ ടി പി സി ആർ പരിശോധനയിൽ 10 പേർക്കും ഇന്ന് നടന്ന പരിശോധനയിൽ നാലുപേർക്കും ആയി 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടിയിൽ ഫാമിലി ക്ലസ്റ്റർ രൂപപ്പെടുന്നതായും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മീനങ്ങാടി മെഡിക്കൽ ഓഫീസർ ആർ ബാബുരാജ് പറഞ്ഞു. കഴിഞ്ഞ ദിവസവും ടൗണിലെ വ്യാപാരിയടക്കം അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇന്ന് സ്ഥിരീകരിച്ച 14 പേരും മീനങ്ങാടി പഞ്ചായത്തിലെ ഉള്ളവരാണ്. ഇത് കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളാണ് പഞ്ചായത്തിൽ തുടരുന്നത്. വയനാട് ജില്ലയിൽ വാളാടിനു ശേഷം ഏറ്റവും വലിയ ക്ലസ്റ്റർ ആണ് മീനങ്ങാടി .പഞ്ചായത്ത് പൂർണ്ണമായും കണ്ടൈൻമെൻറ് സോണാക്കി നിയന്ത്രണ നടപടികൾ തുടരുന്നുണ്ട്.