ചീരാൽ : ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ചു.ഗുണ്ടൽപേട്ടയിൽ നിന്ന് പച്ചക്കറിയെടുത്ത് കടകളിൽ വിതരണം ചെയ്യുന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 67 പേരുടെ ശ്രവമാണ് ഇവിടെ പരിശോധനക്കായി എടുത്തത്. കൊവിഡ് ബാധിച്ച ആളിന്റെ സമ്പർക്കത്തിൽ വന്ന കടകൾ അടച്ചിടാനും.ഇയാളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നൂൽപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തി ആന്റിജൻ പരിശോധനയിലെ മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്
The Best Online Portal in Malayalam