മലപ്പുറം എടക്കരയിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. മരുതയിൽ കളത്തിൽ മോഹനന്റെ മകൾ രേഷ്മയാണ്(25) ആത്മഹത്യ ചെയ്തത്. ബംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്കാണ് വീട്ടിലെത്തിയത്.
അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ട ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടക്കര സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു ഡോക്ടർ രേഷ്മ. വിവാഹ വാഗ്ദാനത്തിൽ നിന്ന് ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന