പാലക്കാട് ചിറക്കോട് പോലീസിനെ കണ്ട് ഭയന്നോടിയ 17 വയസ്സുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്. ആകാശും രണ്ട് സുഹൃത്തുക്കളും ബൈക്കിൽ വരവെ പോലീസ് തടയുകയായിരുന്നു. പിന്നാലെ ആകാശ് ഇറങ്ങിയോടുകയും വീട്ടിലെത്തി തൂങ്ങിമരിക്കുകയും ചെയ്തു
പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ബൈക്കിൽ വരുന്നതു കണ്ടാണ് പോലീസ് തടഞ്ഞത്. ആകാശ് ഇറങ്ങിയോടുകയും ചെയ്തു. അന്വേഷിച്ചപ്പോൾ ഇവർ വന്നത് മോഷ്ടിച്ച ബൈക്കിലാണെന്ന് വ്യക്തമായി. മറ്റ് രണ്ട് പേരെയും പോലീസ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ആകാശിന്റെ വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നതെന്ന് പോലീസ് പറയുന്നു.