ശ്രദ്ധിക്കുക; എസ് ബി ഐ ബാങ്കിന്റെ എ.​ടി.​എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​ നി​ന്ന് ഇനി പ​ണം പി​ൻ​വ​ലി​ക്കാൻ സാധിക്കില്ല

  കൊ​ച്ചി: എ​ടിഎം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് താൽക്കാലികമായി മരവിപ്പിച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. രാജ്യ വ്യാപകമായി എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും തട്ടിപ്പിനെതിരെ ബാങ്ക് അധികൃതരുടെ പരാതികൾ ഏറിയതിനെ തു​ട​ർ​ന്നുമാ​ണ് ന​ട​പ​ടി. എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പണം ത​ട്ടി​യെടുക്കുന്നത് എങ്ങനെയാണെന്ന് ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ ബാ​ങ്ക് ഐ​.ടി വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങിയാതായി അധികൃതർ അ​റി​യി​ച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായി അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും, പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Read More

സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി; കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് സൗജന്യമായി എത്തിച്ചത് 1,08,32,480 ഡോസ് വാക്സിന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 9,85,490 ഡോസ് കൊറോണ വാക്സിന്‍ കൂടി നല്‍കി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിന്‍ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്സിന്‍ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീല്‍ഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്സിന്‍ എത്തുന്നത്…

Read More

സ്‌പെയിനിൻ്റെ എതിരാളി പോളണ്ട്; പോര്‍ച്ചുഗലും ജര്‍മനിയും മുഖാമുഖം

  യൂറോ കപ്പ് 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ് ഹംഗറിയെ നേരിടുമ്പോള്‍ 9.30ന് നടക്കുന്ന മത്സരത്തില്‍ ജര്‍മനി പോര്‍ച്ചുഗലിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ പോളണ്ടിനെയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും. ഗ്രൂപ്പ് എഫില്‍ ആദ്യ മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് എത്തുന്നത്. ഹംഗറിയാവട്ടെ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തു….

Read More

കുവൈറ്റ് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം; ഒരു മരണം

  കുവൈറ്റ് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെയർ ഹൗസിൽ വൻ തീപിടുത്തം. തീ പിടുത്തത്തിൽ ഒരു മരണവും രണ്ട് പേർക്ക് പരുക്കും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.മരണപ്പെട്ട വ്യക്തിയുടെ സ്വദേശം തിരിച്ചറിഞ്ഞിട്ടില്ല”ഫയർഫൈറ്റിംഗ്” ഓപ്പറേഷൻ റൂമിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് 7 അഗ്നിശമന സേന ടീം സ്ഥലത്തെത്തി തീയണക്കുന്നതു പുരോഗമിക്കുന്നു അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു

Read More

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചർക്ക്

  തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ ടീച്ചർക്ക് ലഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി നിരീക്ഷിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായായിരുന്നു ചടങ്ങ് നടന്നത്. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ…

Read More

വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും: ആരോഗ്യ മന്ത്രി

  തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണെന്ന് വീണാ ജോർജ് വ്യക്തമാക്കി. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും….

Read More

തെരഞ്ഞെടുപ്പ് നടത്താൻ സാധ്യത; ജമ്മു കാശ്മീരിൽ സർവ കക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

  ജമ്മു കാശ്മീരിൽ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഈ മാസം 24നാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യമുണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിന്. സർവകക്ഷി യോഗത്തിൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കാശ്മീരിലെ ഗുപ്കർ സമിതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി,…

Read More

കേരളത്തിൻ്റെ ഭൗതിക വികസനത്തിൽ വായന മുഖ്യ പങ്ക് വഹിച്ചു; മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ്

  സാമൂഹ്യ വികസന സൂചികകളിൽ കേരളം മുന്നിൽ നിൽക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനാ ശീലമാണൈന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് വായന രീതിയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയകാലത്തിൻ്റെ മാറ്റത്തെ ഉൾക്കൊള്ളാനും ന്യൂതന സാങ്കേതിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വായനയുടെ വികാസം സാധ്യമാക്കാൻ വായനദിനത്തിലൂടെ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…

Read More

വയനാട് ജില്ലയില് 222 പേര്‍ക്ക് കൂടി കോവിഡ്; 239 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.51

  വയനാട് ജില്ലയില്‍ ഇന്ന് (19.06.21) 222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.51 ആണ്. 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62238 ആയി. 59077 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2703 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1691 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More