പത്തനംതിട്ട പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. കോന്നി സ്വദേശിയായ പെൺകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച അയൽവാസിയായ വിഷ്ണുവിനെ(31) ജുലൈയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം
കുട്ടിയുടെ പിതാവ് രാവിലെ ടാപ്പിംഗ് ജോലിക്ക് പോയ സമയത്താണ് ആത്മഹത്യ. എട്ട് മണിയോടെ ഉണർന്ന മുത്തശ്ശി പെൺകുട്ടിയെ കാണാതായതോടെ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.