ചെർക്കള:കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. പരിപാടി ചെർക്കള ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ എം.എം. അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷാഫി മാപ്പിളക്കുണ്ട് യോഗത്തിൽ മുഖ്യാഥിതിയായിരുന്നു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, ഷെമീർ മാസ്റ്റർ തെക്കിൽ, സിവിൽ ഇഞ്ചിനിയർ സി.എ.ബക്കർ ചെർക്കള ,സി എൻ. ഹമീദ് ചാലിൽ, പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ഇയാസ് മാടക്കര, ജില്ലാ ജനറൽ സെക്രട്ടറി ശ്രീഹരി സായ് , ഷബീബ് ബത്തേരി, അഷ്റഫ് ബഷീർ മാടക്കര പ്രസംഗിച്ചു.
The Best Online Portal in Malayalam