കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്. അപ്രതീക്ഷിതമായി നടന്ന വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിർത്തത്. അഫ്ഗാൻ സൈനികോദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
ജർമൻ മിലിട്ടറിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നിൽ താലിബാനാണോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ രാജ്യം വിടാനായി നൂറുകണക്കിനാളുകളാണ് കാബൂൾ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരിക്കുന്നത്. വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പത്തോളം പേർ മരിച്ചിരുന്നു.