കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടന്നേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

 

170 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത 36 മണിക്കൂറിനുള്ളിൽ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞാഴ്ച നടന്ന വിമാനത്താവള ആക്രമണത്തിന്റെ സൂത്രധാരനായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചിരുന്നു. നംഗർഹാർ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ചത്.