ആർത്തവ വേദനയ്ക്ക് ഇനി പരിഹാരം

ആർത്തവ കാലത്തെ വയറു വേദന ഏവരെയും അലട്ടുന്ന ഒന്നാണ്. അതിന് പലതരം പ്രതിവിധികൾ നമുക്ക് ചുറ്റിനുമുണ്ട്. തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. 10 പുതിനയില, ഒരു പിടി തുളസിയിലെ എന്നിവ ഒരുമിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലിട്ട് അത് തിളപ്പിച്ച് ആറ്റി കുടിയ്ക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്താല്‍ ആര്‍ത്തവവേദനയ്ക്ക് ആശ്വാസമാകും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ…

Read More

നെടുമ്പാശ്ശേരിയിൽ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍

  നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. എമര്‍ജന്‍സി ലൈറ്റിന്‍റെ ബാറ്ററിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 450 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്തികൊണ്ടുവന്നത്. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്.

Read More

സംസ്ഥാനത്ത് ഭീതി നിറച്ച് ‘മിസ്‌ക്’; രോഗം വന്നവര്‍ ഏറെയും കോവിഡ് ബാധിതര്‍

മള്‍ട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം-സി (എംഐഎസ്സി) ബാധിച്ചു സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴി‍ഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്ക് മിസ്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300ലേറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത…

Read More

കാബൂളിൽ വീണ്ടും ഭീകരാക്രമണം; രണ്ട് മരണം

  കാബൂള്‍: ഇരുന്നൂറോളം പേരുടെ  മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചാണ് ആക്രമണമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കാബൂളിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾ പിന്നിടും മുമ്പാണ് ആക്രമണം. കാബൂൾ വിമാനത്താവള പരിസരത്ത് വ്യാഴാഴ്ചയുണ്ടായ ചാവേർ സ്ഫോടന…

Read More

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ലഡാക്കിൽ പ്രവർത്തനമാരംഭിച്ചു

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ലഡാക്കിൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ മൂവി തിയേറ്ററാണിത്. രാജ്യത്തെ അതിവിദൂരമേഖലകളിലുള്ളവര്‍ക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ലേയിലെ പല്‍ദാനില്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് തപ്സ്ഥാന്‍ ഷെവാങ്, പ്രശസ്ത സിനിമാതാരം പങ്കജ് ത്രിപാഠി ഉള്‍പ്പെടെയുള്ള പ്രമുഖർ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 11,562 അടി ഉയരത്തിലാണ് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്. ലഡാക്കിലെ ചാങ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്രസ്വചിത്രം സെകൂലും…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു; വർധനവ് അഞ്ച് മുതൽ 50 രൂപ വരെ

  പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് വർധിപ്പിച്ചു. അഞ്ച് രൂപ മുതൽ 50 രൂപ വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കിൽ 10 രൂപ മുതൽ 50 രൂപയുടെ വർധനവുണ്ട്. ഓരോ സാമ്പത്തിക വർഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വർഷംതോറും സെപ്റ്റംബർ ഒന്നിന് പാലിയേക്കരയിലെ ടോൾ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. ചെറുകിട ഭാരവാഹനങ്ങൾക്ക്…

Read More

പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. അപേക്ഷകളില്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജിമാരെ ചുമതലപ്പെടുത്തി.

Read More

കൊവിഡ് പരിശോധനാ രീതിയില്‍ മാറ്റം; ഗൈഡ് പുറത്തിറക്കി: ആരോഗ്യമന്ത്രി

  സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.ഓരോ ജില്ലകളിലെയും വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈന്‍ പുറത്തിറക്കി. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്തും. രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന…

Read More

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

ഹരിയാനയിൽ പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ കർഷകൻ മരിച്ചു; പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ

  ഹരിയാനയിലെ കർണാലിൽ പോലീസ് ലാത്തിച്ചാർജിനിടെ പരുക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സുശീൽ കാജൽ ആണ് മരിച്ചത്. ഇയാളുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കർണാലിലുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷക സംഘടനകൾ. കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശം നൽകിയ കർണാൽ ഡി എം ആയുഷ് സിൻഹക്കെതിരെ നിയമനടപടിയും കർഷകർ ആലോചിക്കുന്നുണ്ട്. ആയുഷ് സിൻഹയെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു എന്നാൽ പോലീസ് നടപടി ക്രമസമാധാനം ഉറപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന് ഹരിയാന…

Read More