കാബൂള്‍: ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചാണ് ആക്രമണമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കാബൂളിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾ പിന്നിടും മുമ്പാണ് ആക്രമണം.
കാബൂൾ വിമാനത്താവള പരിസരത്ത് വ്യാഴാഴ്ചയുണ്ടായ ചാവേർ സ്ഫോടന പരമ്പരയിൽ 13 യുഎസ് സൈനികര്‍ ഉൾപ്പെടെ 200 ഓളം പേർ കൊല്ലപ്പെട്ടിരുന്നു