സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം, എറണാകുളം ജില്ലകളിലായി രണ്ട് പേരാണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശി തോണിക്കുന്നേൽ ടി വി മത്തായി മരിച്ചു. 67 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
മലപ്പുറത്ത് തെയ്യാല സ്വദേശി ഗണേശനാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 48കാരനായ ഗണേശൻ. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ ഇതുവരെ 13 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.