നെടുമ്പാശ്ശേരിയിൽ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍

 

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.

എമര്‍ജന്‍സി ലൈറ്റിന്‍റെ ബാറ്ററിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 450 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്തികൊണ്ടുവന്നത്. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്.