കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇതിൽ 13 പേർ യു എസ് സൈനികരാണ്. കഴിഞ്ഞ ദിവസമാണ് കാബുൾ വിമാനത്താവളത്തിന് പുറത്തും സമീപത്തുമാണ് രണ്ട് ആക്രമണം നടന്നത്.
ഐ എസ് ഖൊറസൈൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. താലിബാനുമായി ശത്രുതയുള്ള സംഘടനയാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാൻ വിഭാഗമാണ് ഐ എസ് ഖൊറസൈൻ.
ആക്രമണത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് തക്ക തിരിച്ചടി നൽകുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.