ഉത്തരാഖണ്ഡില്‍ കനത്ത മഴ; പാലം തകര്‍ന്നു, വാഹനങ്ങള്‍ ഒഴുകിപ്പോയി

ഡെറാഡൂണ്‍: ദിവസങ്ങളായി തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടം. റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂണ്‍ ഋഷികേശ് പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയില്‍ ഒലിച്ചുപോയി. ജഖാന്‍ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂണ്‍ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. ആളപായം ഉണ്ടായതായി അറിയില്ല. പാലം തകര്‍ന്നതോടെ ഋഷികേശ് – ദേവപ്രയാഗ്, ഋഷികേശ് – തെഹ്‌റി, ഡെറാഡൂണ്‍ – മസ്സൂറി തുടങ്ങിയ പ്രധാന പാതകള്‍ അടച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാല്‍ദേവത…

Read More

സ്ഫോടനത്തെക്കുറിച്ച് ദൃക്സാക്ഷി; കണ്‍മുന്നില്‍ ആളുകള്‍ പിടഞ്ഞുവീണു: എന്‍റെ കൈകളിൽ കിടന്നാണ് ആ അഞ്ച് വയസ്സുകാരി മരിച്ചത്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനം നടന്നതിന്റെ ഞെട്ടൽ മാറാതെ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍. താലിബാന്റെ പക്കല്‍ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെ ഉണ്ടായ സ്‌ഫോടനത്തെ ഭീതിയോടെയാണ് ദൃക്‌സാക്ഷികള്‍ ഓര്‍ത്തെടുക്കുന്നത്. കണ്‍മുന്നില്‍ ആളുകള്‍ പിടഞ്ഞുവീണു മരിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് ദൃക്‌സാക്ഷിയായ കാള്‍. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് കാൾ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് കാള്‍ പറഞ്ഞു. ‘വിമാനത്താവളത്തിന് പുറത്ത് ഒരു…

Read More

കോവിഡ്: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമെന്ന് സർക്കാർ

തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഈ ദിവസം ഉണ്ടായിരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നുണ്ട്. അതിന് ശേഷമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയെങ്കിലും ജനങ്ങള്‍ക്ക് മുന്നൈാരുക്കം നടത്തുന്നതിന് വേണ്ടിയാണ് നേരത്തെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി മുപ്പതിനായിരത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ടിപിആര്‍ പത്തൊന്‍പതിന് മുകളിലാണ്. സംസ്ഥാനത്ത് കോവിഡ്…

Read More

റിയാസിനെ പോലൊരു മന്ത്രിയെ കിട്ടിയതിൽ സംസ്ഥാനത്തിന് അഭിമാനിക്കാം: കെ കെ രമ എംഎൽഎ

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പുകഴ്ത്തി വടകര എംഎൽഎ കെ കെ രമ. റിയാസിനെ പോലൊരു മന്ത്രിയെ ലഭിച്ചത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്ന് രമ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത വടകരയിലെ പരിപാടിയിലാണ് എംഎൽഎയുടെ പ്രശംസ മന്ത്രിയെന്ന നിലയിൽ റിയാസിനോട് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുകയും പോസിറ്റീവായി മറുപടി നൽകുകയും ചെയ്യും. വടകരണ മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള കാര്യങ്ങൾ നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയുമായി സംസാരിച്ച പശ്ചാത്തലത്തിലാണ് തന്റെ അഭിപ്രായ പ്രകടനമെന്നും…

Read More

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഊ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ടീ ​പാ​ർ​ക്ക്, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സ​ഞ്ചാ​രി​ക​ളെ ഗാ​ർ​ഡ​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. ഊ​ട്ടിയിലെ വ്യാ​പാ​രി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ടൂ​റി​സ്​​റ്റ്​ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്‍തത്. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇവിടങ്ങളില്‍…

Read More

വയനാട് ജില്ലയില്‍ 961 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59

  വയനാട് ജില്ലയില്‍ ഇന്ന് (27.08.21) 961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 220 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93922 ആയി. 85344 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7259 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5772 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊവിഡ്, 179 മരണം; 18,573 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂർ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസർഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല; മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിയില്ല: കേരളം ഇപ്പോഴും നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സംഭവിച്ച പാളിച്ചകൾക്കെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഒരു ബദല്‍ കാഴ്‌ചപ്പാടാണ് കേരളമോഡലിലൂടെ ഉയ‌ര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഈ പ്രതിസന്ധി കാലത്ത് കേരളത്തിലൊരാള്‍ക്കും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, സംസ്ഥാനത്തിന് ലഭിച്ചതിലധികം വാക്‌സിന്‍ വിതരണം ചെയ്‌തു. ഒരാള്‍ക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല, ഈ പ്രതിസന്ധി കാലത്തും ഭരണസ്‌തംഭനം ഉണ്ടായില്ല, മാത്രമല്ല വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയില്ല. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃത തെറ്റെന്ന്…

Read More

കൊവിഡ് മൂന്നാം തരം​ഗം; കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്…

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരം​ഗം ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ…

Read More