പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പുകഴ്ത്തി വടകര എംഎൽഎ കെ കെ രമ. റിയാസിനെ പോലൊരു മന്ത്രിയെ ലഭിച്ചത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്ന് രമ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത വടകരയിലെ പരിപാടിയിലാണ് എംഎൽഎയുടെ പ്രശംസ
മന്ത്രിയെന്ന നിലയിൽ റിയാസിനോട് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുകയും പോസിറ്റീവായി മറുപടി നൽകുകയും ചെയ്യും. വടകരണ മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള കാര്യങ്ങൾ നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയുമായി സംസാരിച്ച പശ്ചാത്തലത്തിലാണ് തന്റെ അഭിപ്രായ പ്രകടനമെന്നും കെ കെ രമ പറഞ്ഞു