എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കി. അതേസമയം വിവാദങ്ങളിൽ നിന്നെല്ലാം മാറി വീട്ടിൽ തങ്ങുകയാണ് മന്ത്രി. വളാഞ്ചേരിയിലെ വീട്ടിൽ സിപിഎം പ്രവർത്തകന്റെ മകന് ചോറൂണും പേരിടലും ഇന്ന് മന്ത്രി നടത്തി
കാവുംപുറം സ്വദേശി രഞ്ജിത്ത് ഷിബില ദമ്പതികളുടെ മകനാണ് മന്ത്രിയുടെ വീട്ടിൽ വെച്ച് ചോറൂണ് നടത്തിയതും പേരിടൽ കർമം നടത്തിയതും. ആദം ഗുവേര എന്നാണ് കുട്ടിക്ക് പേര് വിളിച്ചത്. മന്ത്രി തന്നെയാണ് കുട്ടിക്ക് പേര് തെരഞ്ഞെടുത്തതെന്ന് മാതാപിതാക്കൾ പറയുന്നു
ജലീലുമായി അടുത്ത ബന്ധമുള്ള സിപിഎം പ്രവർത്തകനാണ് രഞ്ജിത്ത്. കുട്ടിയുടെ ചോറൂണ് മന്ത്രി തന്നെ നടത്തണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു.