തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ഗുണ്ടാ മാഫിയയുടെ ആക്രമണം. നെഹ്‌റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങിയ ശേഷം ഗേറ്റ് ചവിട്ടിപ്പൊളിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങളും വീടിന്റെ ജനൽ ചില്ലുകളും അടിച്ചു തകർക്കുകയുമായിരുന്നു
ഇതിന് പിന്നാലെയാണ് നാടൻ ബോംബ് എറിഞ്ഞത്. ഷിജുവും ഭാര്യയും രണ്ട് മക്കളും ആക്രമണത്തിനിടെ തലനാരിഴക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
 

 
                         
                         
                         
                         
                         
                        