ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിക്ക് വില്ലൽ; വെള്ളം ചോരുന്നു
തിരുപ്പതി : ആന്ധ്രാ പ്രദേശിലെ ക്ഷേത്രനഗരമായ തിരുപ്പതിയിലുള്ള ജലസംഭരണിക്ക് വിള്ളല്. അണക്കെട്ടിൽ നിന്ന് വെള്ളം ചോരുന്നുണ്ട്. സമീപ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ആന്ധ്രയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ജലസംഭരണിയായ റായല ചെരുവിന്റെ ചുറ്റുമുള്ള ബണ്ടുകളിലാണ് വില്ലകൾ കണ്ടെത്തിയത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ജലസംഭരണിയിലെ ചോർച്ചയെ തുടർന്ന് അവശ്യവസ്തുക്കളും രേഖകളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബണ്ടുകൾ തകരുമെന്ന സ്ഥിതിയിലാണ്. എത്രയും വേഗം ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ട് അനൗൺസ്‌മെന്റ്…