ക്വീന്‍ സിനിമയിലൂടെ ശ്രദ്ധേയനായ എല്‍ദോ മാത്യു വിവാഹിതനായി. അനീറ്റയാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുകള്‍ മാത്രമാണ് പങ്കെടുത്തത്.
കുംബാരീസ് എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തി ശ്രദ്ധനേടിയിരുന്നു. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ് ആണ് എല്‍ദോയുടെ പുതിയ ചിത്രം.
എല്‍ദോ എന്ന കഥാപാത്രമായാണ് എല്‍ദോ മാത്യു ക്വീനില്‍ വേഷമിട്ടത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ സാനിയ ഇയ്യപ്പന്‍ ആണ് നായികയായെത്തിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു.