ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നു

 

ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നു
കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. 1297 പേരാണ് ഭൂചലനത്തിൽ മരിച്ചതെന്ന് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറയിിച്ചു. 5700ലധികം പേർക്ക് പരുക്കേറ്റു. അതേസമയം മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് സൂചന

ആശുപത്രികളും സ്‌കൂളുകളും വീടുകളും ഭൂകമ്പത്തിൽ തകർന്നു. 13,600 കെട്ടിടങ്ങൾ പൂർണമായും തകർന്നുവീണു. 13,700 കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത മണ്ണിടിച്ചിലിൽ തകർന്നു.

രാജ്യത്ത് ഹെയ്തി പ്രധാനമന്ത്രി ഏരിയേൽ ഹെന്റി ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹെയ്തിക്ക് അടിയന്തര സഹായം എത്തിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനായി ഒരു സംഘം അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.