രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മരണം 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 41,600 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 25097 പേർക്കാണ് രോഗം കണ്ടെത്തിയത്. 293 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 9882 ആയി.

ആന്ധ്രാപ്രദേശിൽ രൂക്ഷ വ്യാപനം തുടരുകയാണ്. 10 328 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 72 മരണം റിപ്പോർട്ട് ചെയ്തു. 196789 ആണ് ആകെ രോഗബാധിതർ. മരണസംഖ്യ 1753 ആയി.തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4500 കടന്നു. 110 പേർ കൂടി മരിച്ചു. 5684 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതർ 279 144 ആയി. 4571 ആണ് മരണസംഖ്യ. ചെന്നൈയിൽ 1091 പേർക്ക് കൂടി രോഗം കണ്ടെത്തി. കർണാടകയിൽ 93 മരണം കൂടി റിപ്പോർട്ടു ചെയ്തു. 6805 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. രോഗബാധിതർ 158254 ആയി. 2897 ആണ് മരണസംഖ്യ.തെലങ്കാനയിൽ 2092 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 73050 ആയി. 13 മരണം റിപ്പോർട്ട് ചെയ്തു. 589 ആണ് മരണസംഖ്യ. പുതുച്ചേരിയിൽ അഞ്ച് പേർ കൂടി മരിച്ചു. മരണസംഖ്യ 70 ആയി. 188 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 4621 ആണ് രോഗബാധിതർ.