ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു; രോഗബാധിതർ 64 ലക്ഷം

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതിനോടകം 1,00,842 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1069 പേർ കൂടി രാജ്യത്ത് മരിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 64,73,544 ആയി ഉയർന്നു. നിലവിൽ 9,44,996 പേരാണ് ചികിത്സയിൽ കഴിയുന്നത്. 54,27,706 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 75,628 പേർ രോഗമുക്തരായി

പ്രതിദിന രോഗവർധനവിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തി. സംസ്ഥാനത്ത് ഇന്നലെ ഒമ്പതിനായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 8793 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇപ്പോഴും പ്രതിദിന വർധനവിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള സംസ്ഥാനം.