ദുരന്തഭൂമിയായി ഹെയ്തി: ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു

കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. രണ്ടായിരത്തോളം പേർക്ക് പരുക്കേറ്റു. പതിനായിരത്തോളം വീടുകളും കെട്ടിടങ്ങളും തകർന്നുവീണു. ദുരന്തതീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

റിക്ടർ സ്‌കൈയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സെൻട്രൽ പോർട്ട് ഓ പ്രിൻസിൽ നിന്നും 160 കിലോമീറ്റർ അകലെയാണ്. എട്ട് കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സുനാമിയോ മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌