അലാസ്‌കയില്‍ വന്‍ ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയിലെ നഗരമായ ചിഗ്നിക്കിന്റെ ദക്ഷിണ ഭാഗത്ത് വന്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

സൗത്ത് അലാസ്‌ക, അലാസ്‌കന്‍ ഉപദ്വീപ് എന്നിവിടങ്ങളാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അലാസ്‌കന്‍ തീരത്ത് സുനാമി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.