ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ഭൂകമ്പം. 6.0 തീവ്രതയിലുള്ള ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. കിഴക്കൻ ജാവയിലെ മലാംഗ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.
ലക്ഷങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. 2018ൽ പാലു ദ്വീപിൽ നടന്ന ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 4300 പേർ മരിച്ചിരുന്നു.