പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് സ്റ്റേ; ആദ്യമെത്തുക സുരേഷ്ഗോപിയുടെ ‘ഒറ്റകൊമ്പൻ’
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയുടെ നടപടി . 2018 ല്‍ തനിക്ക് 10 ലക്ഷം രൂപയ്ക്ക് നല്‍കിയ കടുവാകുന്നേല്‍ കുറുവച്ചന്റെ തിരക്കഥയാണ് ഇപ്പോള്‍ കടുവ എന്ന പേരിൽ സിനിമയാക്കുന്നതെന്ന പരാതിയുമായി ആണ് അനുരാഗ് കോടതിയെ സമീപിച്ചത്. തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പണം നൽകി കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥയാണ്…