തൈര് കഴിക്കുന്നത് ശീലമാക്കൂ: ​ഗുണങ്ങൾ നിരവധി

നമ്മൾ എല്ലാവരും തെെര് കഴിക്കാറുണ്ട്. എന്നാൽ തെെര് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.‌‌ തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തെെര് പതിവായി കഴിക്കുന്നത്…

Read More

കുടുങ്ങിയ ഇരുന്നൂറോളം പേരെ തിരികെ എത്തിക്കാനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂളിലെത്തി

കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി. കാബൂൾ വിമാനത്താവളത്തിലിറങ്ങിയ രണ്ട് വിമാനങ്ങളും തുടർ ഉത്തരവുകൾക്കായി കാത്തിരിക്കുകായണ്. സ്ഥിതി മെച്ചപ്പെട്ട ശേഷമാകും റെസ്‌ക്യൂ മിഷൻ ആരംഭിക്കുക കാബൂളിലെ ഇന്ത്യൻ എംബസിയിൽ ഇരുന്നൂറോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇരുപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിബി സൈനികരും എംബസിയിയിലുണ്ട്. അതേസമയം താലിബാനിൽ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിൽ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ നീക്കാതെ വിമാനത്തിന്റെ ടേക്ക് ഓഫും അസാധ്യമാണ് എംബസിയിൽ നിന്ന്…

Read More

ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കൂ: ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഡയറ്റ് ചെയ്യുന്നവർ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ബദാം വെള്ളത്തിലിട്ട് വച്ച ശേഷം കുതിർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിനു കഴിയും. ബദാം…

Read More

അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നു വീണു : വെടിവെച്ചിട്ടതാണെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം. വിമാനം വെടിവെച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. അഫ്ഗാന്റെ സൈനിക വിമാനം രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അനുവാദമില്ലാതെ കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബക്കിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ബഖ്റൂം സുല്‍ഫിക്കറോവ് പറഞ്ഞു. അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ഉസ്ബക്കിസ്ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്സോണ്ടാരിയോ പ്രവിശ്യയില്‍ ഞായറാഴ്ച വൈകീട്ടാണ് ജെറ്റ് തകര്‍ന്നത്. ഞായറാഴ്ച, ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന 84 അഫ്ഗാന്‍ സൈനികരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിരുന്നു

Read More

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അനാഥാലയത്തില്‍ കോവിഡ് വ്യാപനം: രോഗബാധിതരായത് ഇരുനൂറിലധികം അന്തേവാസികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയിലെ അനാഥാലയത്തില്‍ കോവിഡ് വ്യാപനം. നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ അനാഥാലയത്തില്‍ ഇരുനൂറിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാവര്‍ക്കും ഒരു മാസം മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തില്‍ കഴിയുന്നത്. അനാഥാലയത്തിലെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നാകാം മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും കോവിഡ് പടരുന്നതാണ് ആശങ്കയാകുന്നത്. കോവിഡ് ബാധിച്ചതോടെ ജീവനക്കാര്‍ വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഇതോടെ…

Read More

വിമാനത്തിൽ അള്ളിപ്പിടിച്ച് കാബൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; താഴേക്ക് വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം

താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമം വലിയ ദുരന്തങ്ങളിൽ കലാശിക്കുന്നു. വിമാനത്തിന്റെ ചിറുകളിലും ടയറുകളിലുമൊക്കെ പിടിച്ചുതൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേർ ടേക്ക് ഓഫിന് പിന്നാലെ താഴേക്ക് വീണ് ദാരുണമായി കൊല്ലപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ശ്രമം വിഫലമാകുകയായിരുന്നു. നൂറുകണക്കിനാളുകളാണ് വിമാനങ്ങളിൽ ഇടം നേടാനായി കാബൂൾ വിമാനത്താവളത്തിൽ തിക്കിത്തിരക്കുന്നത്. തിരക്കിൽപ്പെട്ട് അഞ്ച് പേർ നേരത്തെ മരിച്ചിരുന്നു.

Read More

കേരള സര്‍ക്കാറി​ന്റെ അധികാരത്തിൽ ഇടപെടേണ്ട: കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി

  തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വൈദ്യുതി നിയമ ഭേദഗതി ഫെഡറല്‍ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്​ഥാന സര്‍ക്കാറി​ന്റെ അധികാര പരിധിയിലേക്ക്​ കടന്നുകയറുന്ന ​പ്രവണത ശക്തിപ്പെടുന്നു. കാര്‍ഷിക നിയമദേഭഗതിക്ക്​ സമാന സ്​ഥിതി വൈദ്യുതി മേഖലയില്‍ ഉണ്ടാകാതിരിക്കാനാണ്​ അതീവ ജാഗ്രതയോടെ സംസ്​ഥാനം ഇടപെടുന്നത്​. സ്വകാര്യവത്​കരണ പ്രവണത അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ വേണ്ടിവരും’- കെ.എസ്​.ഇ.ബി ഓഫിസേഴ്​സ്​ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്​താക്കള്‍ക്ക്​ മികച്ച…

Read More

കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കും

  മുംബൈ: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടുംലോക്ക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രിപറഞ്ഞു. ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്’- ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.35 ലക്ഷത്തിലധികം മരണങ്ങളും…

Read More

ലോർഡ്‌സിൽ ഇന്ത്യ 298ന് ഡിക്ലയർ ചെയ്തു; ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം

  ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 8ന് 298 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 271 റൺസിന്റെ രണ്ടാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയും ബുമ്രയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 89 റൺസാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് 6ന് 186 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. 22 റൺസെടുത്ത റിഷഭ് പന്തിനെയും 16 റൺസെടുത്ത ഇഷാന്ത് ശർമയെയും ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു….

Read More

വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.65

  വയനാട് ജില്ലയില്‍ ഇന്ന് (16.08.21) 202 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 703 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.65 ആണ്. 197 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86237 ആയി. 79288 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6400 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4965 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More