കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി. കാബൂൾ വിമാനത്താവളത്തിലിറങ്ങിയ രണ്ട് വിമാനങ്ങളും തുടർ ഉത്തരവുകൾക്കായി കാത്തിരിക്കുകായണ്. സ്ഥിതി മെച്ചപ്പെട്ട ശേഷമാകും റെസ്‌ക്യൂ മിഷൻ ആരംഭിക്കുക
കാബൂളിലെ ഇന്ത്യൻ എംബസിയിൽ ഇരുന്നൂറോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇരുപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിബി സൈനികരും എംബസിയിയിലുണ്ട്. അതേസമയം താലിബാനിൽ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിൽ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ നീക്കാതെ വിമാനത്തിന്റെ ടേക്ക് ഓഫും അസാധ്യമാണ്
എംബസിയിൽ നിന്ന് ഉദ്യോഗസ്ഥരെ വിമാനത്താവളത്തിലേക്ക് എത്തിക്കുകയെന്നതും വെല്ലുവിളിയാണ്. സ്ഥിതിഗതികൾ ഡൽഹി സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്.