കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം. വിമാനം വെടിവെച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബക്കിസ്ഥാന്‍ സ്ഥിരീകരിച്ചു.
അഫ്ഗാന്റെ സൈനിക വിമാനം രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അനുവാദമില്ലാതെ കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബക്കിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ബഖ്റൂം സുല്‍ഫിക്കറോവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ഉസ്ബക്കിസ്ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്സോണ്ടാരിയോ പ്രവിശ്യയില്‍ ഞായറാഴ്ച വൈകീട്ടാണ് ജെറ്റ് തകര്‍ന്നത്. ഞായറാഴ്ച, ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന 84 അഫ്ഗാന്‍ സൈനികരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിരുന്നു