ന്യൂഡല്‍ഹി: പരിശീലന ദൗത്യത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്‌സ് ഇക്കാര്യം അറിയിച്ചരിക്കുന്നത്.
ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ഇന്ത്യയിലെ എയര്‍ ബേസില്‍ വച്ചായിരുന്നു അപകടം. അപകടകാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനമായ മിഗ് 21 തകര്‍ന്നു വീണിരുന്നു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന ഈ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.