വൃദ്ധി വിശാലിന്‍റെ ഡാന്‍സ് സൂപ്പര് ഹിറ്റ്; ബിഗ് സ്ക്രീനില്‍ ഇനി പൃഥിരാജിന്‍റെ മകള്‍

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് ഒരു കുഞ്ഞുഡാന്‍സുകാരിയുടെ തകര്‍പ്പന്‍ ചുവടുകള്‍. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും വലിയ രീതിയില്‍ ഏറ്റെടുക്കപ്പെട്ട ഈ കുഞ്ഞുഡാന്‍സറെ തപ്പിയായിരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍. സീരിയലിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായ വൃദ്ധി വിശാൽ ആണ് ഈ തകര്‍പ്പന്‍ ചുവടുകള്‍ക്ക് പിന്നില്‍. സീരിയൽ താരം അഖിൽ ആനന്ദിന്‍റെ വിവാഹ ചടങ്ങിലാണ് വൃദ്ധി എന്ന കുഞ്ഞുമിടുക്കി അവിസ്മരണീയ പ്രകടനവുമായി ഏവരുടെയും ഹൃദയം കീഴടക്കിയത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുന്ന…

Read More

മൂന്ന് നില ഫ്‌ലാറ്റില്‍ നിന്ന് വീണ് മാതാവ് മരിച്ചു; കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: മൂന്ന് നില ഫഌറ്റില്‍ നിന്ന് വീണു മാതാവ് മരിച്ചു. കയ്യിലിരുന്ന ആറുമാസമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. വര്‍ക്കല, ഇടവ സ്വദേശി അബുല്‍ ഫസലിന്റെ ഭാര്യ ഹിമ(25) ആണ് മരിച്ചത്. ഫ്‌ലാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന ഹിമ, കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ കയ്യിരുന്ന ആറുമാസമായ കുഞ്ഞ് ചെറുപരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറിയ മുറിവുള്ള കുഞ്ഞിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. ഹിമയുടെ ഭര്‍ത്താവ് വിദേശത്താണ്.

Read More

പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി: പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ.മൂന്നാമങ്കത്തിന് ഭൂരിപക്ഷം കാൽ ലക്ഷമാക്കി ഐ സിയെ നിയമസഭയിലെത്തിക്കുമെന്ന് കൺവെൻഷൻ വേദികളിൽ പ്രവർത്തകരുടെ വാഗ്ദാനം.ഇനി വോട്ടർമാരെ നേരിൽ കാണാനായി സ്ഥാനാർത്ഥി എത്തുന്നതോടെ പ്രചരണം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകർ. അൽപ്പം വൈകി തുടങ്ങിയ പ്രചരണ പരിപാടികളിൽ ഇതോടെ ഇടതു മുന്നണിയെ പിന്തള്ളാനാണ് യു ഡി എഫ് പദ്ധതിയിടുന്നത്. ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞതോടെ യു ഡി എഫ് പാളയം സജീവമായി കഴിഞ്ഞു. ബൂത്ത്തല…

Read More

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളെയും, മറ്റ് ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളെയും, മറ്റ് ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചീങ്ങേരി ട്രൈബൽ മോഡൽ ഫാമിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി. പാക്കം ഇല്ലിയമ്പം കോളനി, തിരുമുഖം, വട്ടവയൽ, ദാസനക്കര ഫോറസ്റ്റ് വയൽ കോളനി എന്നിവിടങ്ങളിലെ ഉരൂക്കൂട്ടങ്ങളിലും മറ്റ് പ്രദേശവാസികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.

Read More

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസിനെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസ് തിരുമേനിയെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു. CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ ശശാങ്കൻ, C k സഹദേവൻ k J ദേവസ്യ, മാത്യൂസ് നൂർലാൽ, ടി.പി ഋതുശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു

Read More

ഐ സി ബാലകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചായിരിക്കും പ്രതിക സമർപ്പണം.രാവിലെ 9.30 മുതൽ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമായിരിക്കും പത്രിക സമർപ്പിക്കുക.

Read More

വയനാട് ജില്ലയിൽ 24 പേര്‍ക്ക് കൂടി കോവിഡ്;75 പേര്‍ക്ക് രോഗമുക്തി

‍ വയനാട് ജില്ലയില്‍ ഇന്ന് (18.03.21) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27838 ആയി. 27072 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 555 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 4, ബത്തേരി 3, മൂപ്പൈനാട്, തൊണ്ടര്‍നാട്, എടവക,…

Read More

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

നാലാം ട്വന്റി ഇന്ന്; ഇന്ത്യയ്ക്ക് നിര്‍ണ്ണായകം

അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ട്വന്റി-20 മല്‍സരം ഇന്ന് അഹ്മദാബാദില്‍ നടക്കും. രാത്രി ഏഴ് മണിക്ക് അഹ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് കാണികളെ പ്രവേശിപ്പിക്കില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരം. രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്. ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കണമെങ്കില്‍ തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളും ജയിക്കണം. ഇന്ന് ജയിച്ച് മല്‍സരത്തിലേക്ക് തിരിച്ച് വരാനാണ് ടീം ഇന്ത്യ ഇറങ്ങുക. ഇന്ത്യന്‍ ബൗളിങ് നിര ഫോമിലാവാത്തത് ടീമിന്…

Read More

യു എ ഇയിൽ ഭിക്ഷാടകരുമായി ഇടപഴകുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്

നിർബന്ധിത കോവിഡ് -19 നടപടികൾ പാലിക്കാത്ത ഭിക്ഷാടകർ മാസ്കുകളോ കയ്യുറകളോ പോലും ഇല്ലാതെ പലപ്പോഴും താമസക്കാരെ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഷാർജ പോലീസ് വ്യക്‌തമാക്കി. ഏറെ പരിശോധനകൾ ശക്തമാക്കിയിട്ടും, യു എ ഇയിൽ ഭിക്ഷാടന പ്രവർത്തനങ്ങൾ അനധികൃതമായി തുടരുകയാണ്. സൂപ്പർമാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ അല്ലെങ്കിൽ മറ്റ് സ്റ്റോറുകൾ എന്നിവ പോലുള്ള സ്ഥലങ്ങളിൽ പുറത്തായി ഭിക്ഷാടകരെ പലപ്പോഴും കാണാം. എന്നിരുന്നാലും യാചകരുമായി ഇടപഴകുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന് ഷാർജ പോലീസ് ഇപ്പോൾ എല്ലാ പൊതുജനങ്ങളോടും…

Read More