തിരുവനന്തപുരം: മൂന്ന് നില ഫഌറ്റില്‍ നിന്ന് വീണു മാതാവ് മരിച്ചു. കയ്യിലിരുന്ന ആറുമാസമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. വര്‍ക്കല, ഇടവ സ്വദേശി അബുല്‍ ഫസലിന്റെ ഭാര്യ ഹിമ(25) ആണ് മരിച്ചത്. ഫ്‌ലാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന ഹിമ, കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ കയ്യിരുന്ന ആറുമാസമായ കുഞ്ഞ് ചെറുപരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറിയ മുറിവുള്ള കുഞ്ഞിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. ഹിമയുടെ ഭര്‍ത്താവ് വിദേശത്താണ്.
The Best Online Portal in Malayalam