കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് പരുക്കേറ്റ രണ്ട് പേരും മരിച്ചു

കൊച്ചി ബി ഒ ടി പാലത്തിന് സമീപം നാവികസേനാ ഗ്ലൈഡർ തകർന്നുവീണ് രണ്ട് പേർ മരിച്ചു. സുനിൽകുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

 

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്‌സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം നടന്നത്.