എറണാകുളത്ത് നാവികസേനയുടെ പാരാ ഗ്ലൈഡര്‍ തകര്‍ന്നുവീണു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടം. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗ്ലൈഡര്‍ പറന്നത്. ബിഒടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
ഇന്നലെ കര്‍ണാടക കാര്‍വാറിലെ രബീന്ദ്രനാഥടാഗോര്‍ ബീച്ചിനുസമീപം പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്.