തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്.
ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. അപ്പോഴേക്കും ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു