ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ നടന്ന അഗ്നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ലാവ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ആളുകൾ ജീവരക്ഷാർഥം പലായനം ആരംഭിച്ചുവെങ്കിലും പലരും ഇതിൽ കുടുങ്ങുകയായിരുന്നു
ഔദ്യോഗിക മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആളുകൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാതിരുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും സ്‌ഫോടനത്തിൽ തകർന്നു. 2002ൽ ഇതേ പർവതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നതിനെ തുടർന്ന് 250 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം പേർക്കാണ് അന്ന് വീടുകൾ നഷ്ടപ്പെട്ടത്.