മുറാദ്‌നഗര്‍: ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. മഴ പെയ്യുന്നതിനിടെ കെട്ടിടത്തില്‍ കൂട്ടത്തോടെ അഭയം തേടിയപ്പോള്‍ മേല്‍ക്കൂര തകര്‍ന്നാണ് അപകടമെന്ന് ഗാസിയാബാദ് എസ്പി(സിറ്റി 1) അഭിഷേക് വര്‍മ പറഞ്ഞു. രാം ധന്‍ എന്നയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് മരിച്ചവരിലേറെയും. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരിക്കാന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തി. ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍ഡിആര്‍എഫ്) സ്ഥലത്തെത്തിയിരുന്നു.
അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ കൂടാതെ 15 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഗാസിയാബാദ് (റൂറല്‍) പോലിസ് സൂപ്രണ്ട് ഇറാജ് രാജ പറഞ്ഞു. ആശുപത്രിയിലെ അസൗകര്യങ്ങളെ കുറിച്ച് ചിലര്‍ പരാതിപ്പെട്ടു. ശ്മശാനത്തിന്റെ മേല്‍ക്കൂര നിര്‍മിച്ച കരാറുകാരനെ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മരണപ്പെട്ടവരില്‍ 18 പേരെ വൈകീട്ടോടെ തിരിച്ചറിഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിനു രണ്ടുലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീററ്റ് ഡിവിഷനല്‍ കമ്മീഷണര്‍ക്കും പോലിസ് സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലിനും നിര്‍ദേശം നല്‍കി.
ഗാസിയാബാദില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ കേന്ദ്രമന്ത്രി വി കെ സിങും നിരവധി മുതിര്‍ന്ന പോലിസ്, ഭരണകൂട ഉദ്യോഗസ്ഥരും അപകട സ്ഥലം സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി അതുല്‍ ഗാര്‍ഗ്