റഷ്യൻ നടിയും കാഞ്ചന 3 താരവുമായ അലക്‌സാൻഡ്ര തൂങ്ങിമരിച്ച നിലയിൽ

 

റഷ്യൻ നടിയും കാഞ്ചന 3 താരവുമായ അലക്‌സാൻഡ്ര ജാവി തൂങ്ങമരിച്ച നിലയിൽ. 23 വയസ്സായിരുന്നു. ഗോവയിലെ വസതിയിലാണ് അലക്‌സാൻഡ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

നടിയുടെ പ്രണയബന്ധം അടുത്തിടെ തകർന്നുവെന്നും തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ഏറെക്കാലമായി ഇവർ ഗോവയിലാണ് താമസം.