കോഴിക്കോട് വടകരയിൽ ചായക്കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ സ്വദേശി കൃഷ്ണനെയാണ്(70) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് കൃഷ്ണൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു
വെള്ളിയാഴ്ച ഉച്ചവരെ കടയിലുണ്ടായിരുന്ന കൃഷ്ണനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ തുടങ്ങിയിരുന്നു. അടുത്തിടെ ഇയാൾ ആത്മഹത്യയെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.