വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല നടയറകുന്നിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി കുന്നിൽ പുത്തൻവീട്ടിൽ അൽസമീറാണ് തൂങ്ങിമരിച്ചത്.
നടയറ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടിലെ മരത്തിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടത്. കാറ്ററിംഗ് തൊഴിലാളിയാണ്. ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.