കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചില മാധ്യമങ്ങളുമായി ചേർന്ന് യു.ഡി.എഫ് നടത്തിയ എല്ലാ അപവാദ, നുണക്കഥകളും ചീട്ടുകൊട്ടാരംപോലെ തകർന്നടിയുമെന്ന് മെയ് രണ്ടിന്റെ ഫലപ്രഖ്യാപനത്തോടെ വ്യക്തമാകും. വർഗീയ കക്ഷികളോട് കൂട്ടുചേർന്ന് ഇടതുപക്ഷ ബദൽ അട്ടിമറിക്കാൻ യുഡിഎഫ് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കും. 2006ലേതിന് സമാനമായ സ്ഥിതിവിശേഷമാണ് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ എൽ.ഡി.എഫ് പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചു. അതേ സമയം സ്ഥാനാർഥി നിർണയത്തിലുള്ള അപാകത്തിൽ പ്രതിഷേധിച്ച് പല മണ്ഡലങ്ങളിലും യു.ഡി.എഫ് നിർജീവമായിരുന്നു. കോൺഗ്രസ് അപചയത്തിൽ പ്രതിഷേധിച്ച് കെപിസിസി ഭാരവാഹികൾ ഉൾപ്പെടെ നിരവധി നേതാക്കളാണ് രാജിവച്ച് എൽ.ഡി.എഫിനൊപ്പം ചേർന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതോടെ ജില്ലയിലെ യു.ഡി.എഫ് കോട്ടകൾ നിലംപരിശാകുമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
The Best Online Portal in Malayalam