മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ.ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യും. മാനന്തവാടിയിലാണ് ആദ്യപരിപാടി. രാവിലെ 9.30ന് വാർത്താസമ്മേളനം. 10.30ന് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് പൊതുയോഗം. ഇവിടെ നിന്ന് ബത്തേരിക്ക് പോകും. 11.30ന് ചുള്ളിയോട് റോഡിലെ ഗാന്ധി ജങ്ഷനിലെ പൊതുയോഗത്തിൽ സംസാരിക്കും. വൈകിട്ട് മൂന്നിന് എസ്‌കെഎംജെ സ്‌കൂൾ മൈതാനത്താണ് കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യും.
The Best Online Portal in Malayalam