തിക്കിത്തിരക്കി ജനക്കൂട്ടം: കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, അഞ്ച് മരണം

 

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചു. വിമാനങ്ങളിൽ കയറിപ്പറ്റാനായി ജനക്കൂട്ടം തിക്കിത്തിരക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ചെയ്തു. തിക്കിൽപ്പെട്ടാണോ അതോ വെടിയേറ്റാണോ ആളുകൾ മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല

വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. വിമാനങ്ങളിൽ കയറിപ്പറ്റാനുള്ള ആളുകളുടെ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെ കാബൂൾ വിമാനത്താവളം അടച്ചു. സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമാർഗം അന്താരാഷ്ട്ര വിമാന സർവീസുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.