കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കിയാണ് ഗതാഗതം നടത്തുന്നത്. വ്യോമമേഖല പൂർണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരൻമാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്
താലിബാനിൽ നിന്ന് രക്ഷപെടാനായി ആയിരക്കണക്കിന് അഫ്ഗാനിസ്ഥാനികൾ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടതായി വന്നു. വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തിന് നേർക്ക് വെടിയുതിർത്തു
റൺവേയിൽ ജനം തമ്പടിച്ചതോടെയാണ് വിമാനത്താവളം പൂർണമായി അടച്ചത്. അമേരിക്കയും ബ്രിട്ടനും മാത്രമാണ് തങ്ങളുടെ പൗരൻമാരെ സുരക്ഷിതമായി അഫ്ഗാനിൽ നിന്ന് കടത്തിയത്. അതേസമയം വിദേശികളെ ആക്രമിക്കില്ലെന്നും ആരോടും പ്രതികാരമില്ലെന്നുമാണ് താലിബാൻ അവകാശപ്പെടുന്നത്.