2.84 കോടിയുടെ ആത്യാധുനിക സംവിധാനങ്ങളുമായി നിപ്മർ; 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങൾ വരുന്നു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോർ റീഹാബിലിറ്റേഷൻ യൂണിറ്റ്, അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇൻസ്ട്രുമെൻ്റഡ് ഗേറ്റ് ആൻഡ് മോഷൻ അനാലിസിസ് ലാബ്, വീൽ ട്രാൻസ് പ്രൊജക്റ്റ്, പോട്ടറി ആൻഡ് സിറാമിക് യൂണിറ്റ് എന്നിവയാണ് നിപ്മറിൽ…

Read More

ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. തുടര്‍ച്ചയായ ബുക്കിങ്ങിലൂടെ ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്. ീഹമലഹലരൃേശര.രീാ വഴി 499 രൂപ അടച്ച് വാഹനം…

Read More

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയിലധികം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി

  സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയലധികം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്ത് ഇതുവരെ 1,66,89,600 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2011ലെ സെൻസസ്…

Read More

പി.പി.ഇ കിറ്റ് ധരിച്ച്‌ വീട്ടില്‍ കവര്‍ച്ചക്കെത്തിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: പി.പി.ഇ കിറ്റ് ധരിച്ച്‌ വീട്ടില്‍ കവര്‍ച്ചക്കെത്തിയയാളും സഹായിയും പിടിയില്‍. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, ഓട്ടോ ഡ്രൈവറും തേക്കിന്‍തോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. പുതുപ്പാടിയിലാണ് സംഭവം. ഇവരുടെ ബാഗില്‍ നിന്ന് കത്തി, കയര്‍, മുളക്‌പൊടി എന്നിവ കണ്ടെത്തി. പുതുപ്പാടി മണല്‍വയലില്‍ താമസിക്കുന്ന ഡി.ഡി. സിറിയക്കിന്റെ വീട്ടിലാണ് പി.പി.ഇ. കിറ്റ് ധരിച്ച്‌ സംഘം എത്തിയത്. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാതെ മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ്…

Read More

സമ്പൂർണ വാക്സിനേഷൻ: മികച്ച നേട്ടം കൈവരിച്ച് വൈത്തിരി ഗ്രാമപഞ്ചായത്ത്

  ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിലൂടെ സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ നേട്ടം കൈവരിച്ച ആദ്യ പഞ്ചായത്തായി ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്ത് മാറി. വൈത്തിരിയിൽ 18 വയസ്സിനു മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്സിൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 4837 പേർക്കാണ് യജ്ഞത്തിൻ്റെ ഭാഗമായി വാക്സിൻ നൽകിയത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍ എന്നീ രണ്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ അഞ്ച് ദിവസങ്ങളിലായാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ…

Read More

ഇലക്ട്രിക് കിടക്കകൾ നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

  തൃശൂർ: അമല ആശുപത്രിയിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നൽകിയത്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ യുമായ കെ പോള്‍ തോമസ് കിടക്കകൾ കൈമാറി. അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , ഇസാഫ് ബാങ്ക് ഡയറക്ടർ ക്രിസ്തുദാസ് കെ.വി, അമല ഹോസിപിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ, മെഡിക്കൽ സൂപ്രണ്ട്…

Read More

ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനവുമായി ശ്രീലങ്ക; വിജയലക്ഷ്യം 263 റൺസ്

  ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എടുത്തു. ഒരു അർധ സെഞ്ച്വറി പോലും പിറക്കാത്ത ഇന്നിംഗ്‌സിൽ ചമിക കരുണ രത്‌നയുടെയും നായകൻ ദസുൻ ശനകയുടെയും പ്രകടനങ്ങളാണ് ഇന്ത്യയെ തുണച്ചത് ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ ആതിഥേയർ 49 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത അവിഷ്‌ക ഫെർണാണ്ടോയാണ് ആദ്യം പുറത്തായത്. പിന്നാലെ 27 റൺസെടുത്ത…

Read More

ഒന്നാം ഏകദിനത്തിൽ സഞ്ജുവിന് അവസരം നഷ്ടപ്പെട്ടത് പരുക്കിനെ തുടർന്ന്

  ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിലുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതല്ലെന്ന് റിപ്പോർട്ട്. പരുക്കിനെ തുടർന്ന് സഞ്ജുവിനെ മാറ്റി നിർത്തുകയായിരുന്നു. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ആദ്യ ഏകദിനത്തിൽ കളിക്കുന്നത്. സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്ന് ഏവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ താരം പുറത്തായിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേർ ടീം സെലക്ഷനെ വിമർശിച്ച് രംഗത്തുവന്നു. ഇതോടെയാണ് ബിസിസിഐ വിശദീകരണം നൽകിയത്. പരിശീലനത്തിനിടെ സഞ്ജുവിന്റെ കാൽമുട്ടിലെ ലിഗ്മെന്റിന് പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. പരുക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍…

Read More

വയനാട് ജില്ലയില്‍ 473 പേര്‍ക്ക് കൂടി കോവിഡ്;352 പേര്‍ക്ക് രോഗമുക്തി , ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44

  വയനാട് ജില്ലയില്‍ ഇന്ന് (18.07.21) 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 352 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44 ആണ്. 471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71241 ആയി. 66301 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4188 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3069 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More