ഇലക്ട്രിക് കിടക്കകൾ നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

 

തൃശൂർ: അമല ആശുപത്രിയിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നൽകിയത്.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ യുമായ കെ പോള്‍ തോമസ് കിടക്കകൾ കൈമാറി. അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , ഇസാഫ് ബാങ്ക് ഡയറക്ടർ ക്രിസ്തുദാസ് കെ.വി, അമല ഹോസിപിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ.രാജേഷ് ആൻ്റോ, ചീഫ് ഓപറേറ്റിംഗ് ഓഫീസർ സൈജു.സി. എടക്കളത്തൂർ എന്നിവരും പങ്കെടുത്തു.