കേര​ള-​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ

 

കൊച്ചി: അ​ഞ്ചു ദി​വ​സ​ത്തെ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 10.05ന് ​നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 10.15 ഓ​ടെ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പു​റ​പ്പെ​ടും.

ശനിയാഴ്ച ല​ക്ഷ​ദ്വീ​പി​ലെ ക​ട​മ​ത്ത് ദ്വീ​പി​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍, ക​ട​മ​ത്ത്, ആ​ന്ദ്രോ​ത്ത് ദ്വീ​പു​ക​ളി​ലെ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ജ​നു​വ​രി ര​ണ്ടി​ന് ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി രാ​വി​ലെ 11.25ന് ​കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് സ​ന്ദ​ര്‍​ശി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ച്ചി കാ​ക്ക​നാ​ടു​ള്ള ഡി​ആ​ര്‍​ഡി​ഒ​യു​ടെ നേ​വ​ല്‍ ഫി​സി​ക്ക​ല്‍ ആ​ന്‍​ഡ് ഓ​ഷ്യാ​നോ​ഗ്ര​ഫി​ക് ല​ബോ​റ​ട്ട​റി (എ​ന്‍​പി​ഒ​എ​ല്‍) സ​ന്ദ​ര്‍​ശി​ക്കു​ക​യും ടോ​ഡ് എ​റെ​യ് ഇ​ന്‍റ​ഗ്രേ​ഷ​ന്‍ ഫെ​സി​ലി​റ്റി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്യും.

മൂ​ന്നി​ന് കോ​ട്ട​യ​ത്ത് എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി രാ​വി​ലെ 10ന് ​മാ​ന്നാ​ന​ത്ത് സെ​ന്‍റ് എ​ഫ്രേം​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സി​എം​ഐ-​സി​എം​സി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ന്‍റെ 150 ച​ര​മ​വാ​ര്‍​ഷി​ക ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന അ​ദ്ദേ​ഹം കൊ​ച്ചി​യി​ലെ സ​ര്‍​ക്യൂ​ട്ട് ഹൗ​സി​ല്‍ പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ഹോ​ട്ട​ല്‍ ഗ്രാ​ന്‍റ് ഹ​യാ​ത്തി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കും. നാ​ലി​ന് രാ​വി​ലെ 7.10ന് ​കൊ​ച്ചി​യി​ല്‍​നി​ന്നു നാ​ഗ്പു​രി​ലേ​ക്ക് യാ​ത്ര​യാ​കും.